റവന്യു വകുപ്പിന് യുവ പ്രൊഫഷണലുകളെ ആവശ്യമുണ്ട്

റവന്യു വകുപ്പിന് യുവ പ്രൊഫഷണലുകളെ ആവശ്യമുണ്ട്

Jul 2, 2024
റവന്യു വകുപ്പിന് യുവ പ്രൊഫഷണലുകളെ ആവശ്യമുണ്ട്

റവന്യു വകുപ്പിന് യുവ പ്രൊഫഷണലുകളെ ആവശ്യമുണ്ട്

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐ എൽ ഡി എം) യുവ പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐ എൽ ഡി എമ്മിലെ എം ബി എ ഡിസാസ്റ്റർ മാനേജ്‌മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. 30,000 രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്.

www.ildm.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം .
അവസാന തിയതി ജൂലൈ 6. കൂടുതൽ വിവരങ്ങൾക്ക് 8547670005.