കോട്ടയം വാർത്തകൾ …അറിയിപ്പുകൾ …
നാട്ടകം പോളിയിൽ സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയും(ഓഗസ്റ്റ് 13, 14)

കോട്ടയം: നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക് കോളജിൽ 2025-26 വർഷത്തെ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി ഓഗസ്റ്റ് 13,14 തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഇതുവരെ അപേക്ഷ നൽകിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് (എടിഎം കാർഡ്, ക്യുആർ കോഡ് മുഖേന), പിടിഎ ഫണ്ട്, യൂണിഫോം ഫീസ് എന്നിവയുമായി രക്ഷിതാവിനൊപ്പമെത്തണം. സ്ട്രീം ഒന്നിൽ ഒന്നുമുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് രാവിലെ ഒൻപതുമുതൽ 9.30 വരെയാണ് രജിസ്‌ട്രേഷൻ. സ്ട്രീം രണ്ടിൽ കൊമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ പ്രവേശനത്തിന് ഒന്നുമുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് 10 മുതൽ 10.30 വരെയാണ് രജിസ്‌ട്രേഷൻ. ഒഴിവുകളുടെ വിവരം www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.ഫോൺ: 9446341691.
(കെ.ഐ.ഒ.പി.ആർ 2077/2025)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിൽ വനിതകൾക്കു സംവരണം ചെയ്തിട്ടുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഓഗസ്റ്റ് 19 നു മുമ്പായി ഐ.ടി.ഐയിൽ നേരിട്ടെത്തി 100 രൂപ ഫീസടച്ച് അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 6282841410, 8592055889.
(കെ.ഐ.ഒ.പി.ആർ 2078/2025)
ലേലം
കോട്ടയം: അരുണാപുരം റസ്റ്റ് ഹൗസ് വളപ്പിലെ രണ്ടുവീതം തേക്ക്, ആഞ്ഞിലി മരങ്ങൾ ഓഗസ്റ്റ് 23ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദവിവരങ്ങൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, പാലാ, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപേതര വിഭാഗം, പാലാ എന്നീ ഓഫീസുകളിൽനിന്ന് ലഭിക്കും. ഫോൺ: 04822 200605,8086395151.
(കെ.ഐ.ഒ.പി.ആർ 2079/2025)
ജോലി ഒഴിവ്
കോട്ടയം: പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ എക്സിക്യൂട്ടീവിനെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഓഗസ്റ്റ് 15 ന് മുൻപായി അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 9495999731.
(കെ.ഐ.ഒ.പി.ആർ 2080/2025)
ടെൻഡർ ക്ഷണിച്ചു
കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് പ്രോഗ്രാമിന് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. താത്പര്യമുള്ളവർ ഓഗസ്റ്റ് 25 വൈകിട്ട് അഞ്ചിനുള്ളിൽ ടെൻഡറുകൾ നൽകണം. ഓഗസ്റ്റ് 26 ന് രാവിലെ 11 ന് ടെൻഡറുകൾ തുറക്കും. സർക്കാർ ഏജൻസികൾ വഴി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രമേ പരിഗണിക്കൂ. വിശദവിവരത്തിന് ഫോൺ: 04822 277425, 9447790305.
(കെ.ഐ.ഒ.പി.ആർ 2081/2025)
ടെൻഡർ ക്ഷണിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ വിവിധ പട്ടികവർഗ സങ്കേതങ്ങളിലേക്ക് വെൽഡിങ് മെഷീൻ, ഹോൾഡർ, കേബിൾ, ഹാൻഡ് കട്ടർ, ഇലക്ട്രിക് വയർ, ഗൺ സ്പാനർ എന്നീ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, വ്യക്തികൾ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ഓഗസ്റ്റ് 21ന് വൈകിട്ട് മൂന്നിനുള്ളിൽ ടെൻഡറുകൾ നൽകണം. അന്നേദിവസം 3.30 ന് ടെൻഡർ തുറക്കും. വിശദവിവരത്തിന്: 04828 202751.
(കെ.ഐ.ഒ.പി.ആർ 2082/2025)
ശാസ്ത്രീയ പശുപരിപാലനം; പരിശീലനം സംഘടിപ്പിക്കും
കോട്ടയം: കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിൽവച്ച് ഓഗസ്റ്റ് 18 മുതൽ 22 വരെ ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തിൽ അഞ്ചുദിവസത്തെ പരിശീലനം നടത്തും. താത്പര്യമുള്ളവർ ഓഗസ്റ്റ് 18ന് രാവിലെ 10ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിലെത്തി രജിസ്ട്രേഷൻ നടത്തണം. വിശദവിവരത്തിന് ഫോൺ: 04812302223, 9446533317.
(കെ.ഐ.ഒ.പി.ആർ 2083/2025)
ഉജ്ജ്വല ബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ നിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ച ആറിനും 18 വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിൽ ആറ് മുതൽ 11 വയസ് വരെയും 12 മുതൽ 18 വയസ് വരെയുമുള്ള രണ്ട് പ്രത്യേക വിഭാഗങ്ങളായിട്ടും ഭിന്നശേഷി വിഭാഗത്തിൽ ആറ് മുതൽ 11 വരെയും 12 മുതൽ 18 വരെയുമുള്ള പ്രത്യേക വിഭാഗങ്ങളായിട്ടാണ് പരിഗണിക്കുക. 2024 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകേണ്ടത്.
സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടികളുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പകർപ്പ്, കലാപ്രകടനങ്ങൾ ഉൾക്കൊള്ളുന്ന സി.ഡി, പെൻഡ്രൈവ്, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ കരസ്ഥമാക്കിയവരോ ഉജ്ജ്വല ബാല്യം പുരസ്‌കാരം മുൻപ് ലഭിച്ചവരോ ആയ കുട്ടികളുടെ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷ ഫോം www.wcd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. അവസാന തീയതി ഓഗസ്റ്റ് 30 വൈകീട്ട് അഞ്ച് മണി. വിശദവിവരത്തിന് ഫോൺ: 04812580548, 8281899464.
(കെ.ഐ.ഒ.പി.ആർ 2083/2025)
തൊഴിൽമേള
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാല് പ്രമുഖ കമ്പനികളിലെ നൂറിൽ അധികം ഒഴിവുകളിലേക്കായി ഓഗസ്റ്റ് 13ന് രാവിലെ 10-ന് തൊഴിൽ മേള നടത്തുന്നു. കളക്ടറേറ്റ് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും ഇനിയും രജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ ഫീസ് ഒടുക്കി സ്‌പോട്ട് രജിസ്‌ട്രേഷൻ ചെയ്തും അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ:04812563451/2560413, 8138908657.
കടുത്തുരുത്തി ബ്ലോക്കിൽ വനിതാസംരംഭകർക്കുള്ള കെട്ടിട നിർമാണം പൂർത്തിയായി
കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ വനിതാ സംരംഭകർക്കുള്ള പുതിയ കെട്ടിട നിർമാണം പൂർത്തിയായി. മുളക്കുളം ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒ ഓഫീസിന്റെ വളപ്പിലാണ് വനിതാ സംരംഭകർക്കുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്. പെരുവ-പിറവം റോഡിൽ അമ്പലപ്പടി കവലയ്ക്ക് തെക്കുഭാഗത്ത് 100 മീറ്റർ മാറി പടിഞ്ഞാറ് വശം ചേർന്നാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വർഷത്തിലെ പദ്ധതി വിഹിതം 20 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. കെട്ടിടത്തിന് രണ്ട് മുറികളും ഒരു സ്റ്റെയർ റൂമുമാണുള്ളത്. മുറികൾക്ക് 33.6 ചതുരശ്രമീറ്റർ വിസ്തീർണ്ണവും സ്റ്റെയർ റൂമിന് 13.2 ചതുരശ്രമീറ്റർ വിസ്തീർണ്ണവുമുണ്ട്.പദ്ധതിയിലൂ