ഉമയനല്ലൂരില് കുളത്തില് വീണ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന് മരിച്ചു
മൈലാപ്പൂര് പുതുച്ചിറയില് അനീസ്-ഹയറുന്നിസ ദമ്പതികളുടെ മകന് അഹ്യാന് ആണ് മരിച്ചത്.
 
                                    കൊല്ലം: ഉമയനല്ലൂരില് കുളത്തില് വീണ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന് മരിച്ചു. മൈലാപ്പൂര് പുതുച്ചിറയില് അനീസ്-ഹയറുന്നിസ ദമ്പതികളുടെ മകന് അഹ്യാന് ആണ് മരിച്ചത്. കൊല്ലത്തെ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലിരിക്കെയാണ് മരണം.കുളത്തില് വീണ അഹ്യാന്റെ സഹോദരന് ഫര്സീന്(12) വെള്ളിയാഴ്ച മരിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെയാണ് അപകടം. ഉമയനല്ലൂര് മാടച്ചിറ വയലിലെ കുളത്തില് അഹ്യാന് കാല്വഴുതി വീഴുകയായിരുന്നു.രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ ഫര്സീനും വെളളത്തില് വീണു. സംഭവസമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാര് ചേര്ന്ന് ഇരുവരെയും ആശുപത്രിയില് എത്തിച്ചെങ്കിലും ഫര്സീന് മരിച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            