കർഷകത്തൊഴിലാളി അധിവർഷാനുകൂല്യം: 30 കോടി രൂപ അനുവദിച്ചു

20 കോടി രൂപ മാച്ചിങ്‌ ഗ്രാന്റായും 10 കോടി രൂപ അധിവർഷാനുകൂല്യ വിതരണത്തിനായും അനുവദിച്ചു

Mar 27, 2025
കർഷകത്തൊഴിലാളി അധിവർഷാനുകൂല്യം: 30 കോടി രൂപ അനുവദിച്ചു
agrculture

തിരുവനന്തപുരം : കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ സംസ്ഥാന സർക്കാർ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു. അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ അധിവർഷാനുകൂല്യ വിതരണത്തിനായി തുക വിനിയോഗിക്കാമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഇതേ ആവശ്യത്തിന്‌ ഈ സാമ്പത്തിക വർഷം നേരത്തെ രണ്ടുതവണയായി 30 കോടി രൂപ അനുവദിച്ചിരുന്നു. 20 കോടി രൂപ മാച്ചിങ്‌ ഗ്രാന്റായും. 10 കോടി രൂപ അധിവർഷാനുകൂല്യ വിതരണത്തിനായും അനുവദിച്ചു. 2020-21 മുതൽ ഇതുവരെ 222 കോടി രൂപ ഇതിനായി നൽകിയിട്ടുണ്ട്‌.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.