കേരള കാർഷിക സർവകലാശാല സൗജന്യ കാർഷിക വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു.
കേരള കാർഷിക സർവകലാശാല സൗജന്യ കാർഷിക വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. ജൂൺ 25ന് താവക്കര കണ്ണൂർ യൂണിവേഴ്സിറ്റി ചെറുശ്ശേരി ഓഡിറ്റോറിയത്തിലാണ് പരിപാടി. നൂതന കാർഷിക കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ. വിദ്യാഭ്യാസ വിദഗ്ധനും കാർഷിക സർവകലാശാല അധ്യാപകനുമായ ഡോ.സേതുമാധവൻ സെമിനാറിന് നേതൃത്വം നൽകും. പത്താം ക്ലാസ് ,പ്ലസ് ടു, ബിരുദ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. ബി അശോകൻ ഉദ്ഘാടനം നിർവഹിക്കും. ജൂൺ 25ന് താവക്കര കണ്ണൂർ യൂണിവേഴ്സിറ്റി ചെറുശ്ശേരി ഓഡിറ്റോറിയത്തിലാണ് പരിപാടി. വാർത്താസമ്മേളനത്തിൽ പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോക്ടർ ടി സജിത റാണി, അസിസ്റ്റൻ്റ് പ്രൊഫസർമാരായ ശിവജി കെ ടി , ഡോ . എൻ ശംന എന്നിവർ പങ്കെടുത്തു.