കോട്ടയം :സംസ്ഥാന യുവജനക്ഷേമബോര്
ഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്
ജില്ലാ തല ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. കോട്ടയം പ്രസ് ക്ലബ്ബ് ഹാളില്
നടന്ന പരിപാടിയില്
ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലത്തില്
നിന്നും ഒന്നാമതെത്തിയ ടീമുകളാണ് മാറ്റുരച്ചത്. നീണ്ടൂര്
എസ്.കെ.വി,ജി.എച്ച്.എസ്.എസിലെ എം. ഹരികൃഷ്ണന്
,അശ്വിന്
കൃഷ്ണ എന്നിവര്
ഒന്നാം സ്ഥാനവും കടുത്തുരുത്തി ഗവ.വി.എച്ച്.എസ്.എസിലെ മറിയം ഇസബേല്
,ആന്
ഡ്രൂസ് ജോണ്
സ് ജിനീഷ് എന്നിവര്
രണ്ടാം സ്ഥാനവും
പനക്കച്ചിറ ജി.എച്ച്.എസിലെ അലീന ബിനു,റിയമോള്
റോയി എന്നിവര്
മൂന്നാം സ്ഥാനവും നേടി.
ഒന്നാം സ്ഥാനം നേടിയ ടീമിന് 10,000 രൂപയും രണ്ടാമതെത്തിയ ടീമിന് 5,000 രൂപയുമാണ് പ്രൈസ് മണി.ഒന്നാമതെത്തിയ ടീം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
സമാപനമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
യുവജന ക്ഷേമ ബോർഡ് മെമ്പർ അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത് കോർഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ ബി. ഷിജു, ക്വിസ് മാസ്റ്റർ ചിൻസു കെ എന്നിവർ പ്രസംഗിച്ചു.