പാരമ്പര്യേതര ട്രസ്റ്റി നിയമനം
അപേക്ഷകള്‍ ജൂലൈ 20 നും മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

മലപ്പുറം : പൊന്നാനി താലൂക്കിലെ വട്ടംകുളം ശ്രീ തിരുമാണിയൂർ ക്ഷേത്രം, തിരൂര്‍ താലൂക്കിലെ മാറാക്കര കല്ലാര്‍മംഗലം വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. വട്ടംകുളം ക്ഷേത്രത്തില്‍ നിയമനത്തിനായുള്ള അപേക്ഷകള്‍ ജൂലൈ 24 നും കല്ലാര്‍മംഗലം ക്ഷേത്രത്തില്‍ നിയമനത്തിനായുള്ള അപേക്ഷകള്‍ ജൂലൈ 20 നും മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദവിവരങ്ങൾക്കുമായി മേല്‍ ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്പെക്‌ടറുടെ ഓഫീസിലോ ബന്ധപ്പെടാം.