മലപ്പുറം : ജില്ലാ അക്ഷയ ഓഫീസിലെ ആധാർ അഡ്മിൻ അനീഷ് കുമാർ ടി.എസ്-നെതിരെ അച്ചടക്ക നടപടി : ഉത്തരവ് നമ്പർ AKS/1184/2025-PA3 ADMIN(ASPO), തീയതി: 13-03-2026..അക്ഷയ സംസ്ഥാന ഡയക്ടർ സന്ദിപ് കുമാർ ഐ എ എസ് നു മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭകർ നൽകിയ പരാതിയെ തുടർന്നാണ് അനീഷിനെ സ്ഥലം മാറ്റിയിരിക്കുന്നത് .
മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭകർക്കും പൊതുജനങ്ങൾക്കും ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന നിരവധി ബുദ്ധിമുട്ടുകളും പരാതികളും പരിഗണിച്ചാണ് അസിസ്റ്റന്റ് പ്രൊജക്റ്റ് കോർഡിനേറ്റർക്ക് . കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് ഓഫീസിലേക്ക് അടിയന്തരമായി സ്ഥലം മാറ്റം .
അക്ഷയ കേന്ദ്രങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്ന രീതിയിലുള്ള നിലപാടുകൾക്കും ക്രമക്കേടുകൾക്കുമെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായാണ് അക്ഷയ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുടെ ഈ നടപടി. ഭരണപരമായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇദ്ദേഹത്തെ മലപ്പുറം ഓഫീസിൽ നിന്നും അടിയന്തരമായി വിടുതൽ (Relieve) ചെയ്യാനും നിർദ്ദേശമുണ്ട്.
സംരംഭകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാനും, ആധാർ സേവനങ്ങൾ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും ഈ നടപടി സഹായകരമാകും. വരും ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ അക്ഷയ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും സംരംഭക സൗഹൃദവുമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അക്ഷയ അധികൃതർ അറിയിച്ചു .
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.