എസ്.എസ്.എൽ.സി / പ്ലസ്ടു വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ്

എസ്.എസ്.എൽ.സി / പ്ലസ്ടു വിദ്യാർഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പരിഹാരവുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ. ടെലിഫോൺ മുഖേന കരിയർ ഗൈഡൻസ് ലഭിക്കുന്നതിന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10.30 നും 12.30 നും മദ്ധ്യേ 0471 – 2304577 എന്ന നമ്പറിൽ ബന്ധപ്പെടാം.