വയനാട്ടില്‍ കാട്ടാന ആക്രമണത്തില്വയോധികന് ഗുരുതര പരിക്ക്
ആനയെ കണ്ട് ഓടുന്നതിനിടെ വീണ ഇയാളെ ആന ആക്രമിക്കുകയായിരുന്നു.

വയനാട്: പൊഴുതന മേല്‍മുറിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. മേല്‍മുറി സ്വദേശി മോനി മടമനയ്ക്ക് (68) ആണ് പരിക്കേറ്റത്. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് രാവിലെയാണ് സംഭവം. ആനയെ കണ്ട് ഓടുന്നതിനിടെ വീണ ഇയാളെ ആന ആക്രമിക്കുകയായിരുന്നു.