ട്രീ ബാങ്കിംഗ് പദ്ധതി : ധനസഹായത്തിന് അപേക്ഷിക്കാം

ജില്ലയില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 15 വര്‍ഷം ലീസിന് ഭൂമി കൈവശമുള്ളവര്‍ക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമായി ആലപ്പുഴ, ചെങ്ങന്നൂര്‍ സോഷ്യല്‍ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

Jun 2, 2025
ട്രീ ബാങ്കിംഗ് പദ്ധതി : ധനസഹായത്തിന് അപേക്ഷിക്കാം

സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയായ ട്രീ ബാങ്കിംഗ് പദ്ധതിക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.  

ജില്ലയില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 15 വര്‍ഷം ലീസിന് ഭൂമി കൈവശമുള്ളവര്‍ക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുമായി ആലപ്പുഴ, ചെങ്ങന്നൂര്‍ സോഷ്യല്‍ഫോറസ്ട്രി റെയിഞ്ച് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം.  സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വൃക്ഷതൈകളായ ചന്ദനം, തേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പിള്‍, കരിമരുത്, കമ്പകം, വെണ്‍തേക്ക്, ഈട്ടി മുതലായ വൃക്ഷതൈകള്‍ നട്ട് വളര്‍ത്തുന്ന വ്യക്തികള്‍ക്ക് തൈ നട്ട് മൂന്ന് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായതിനു ശേഷം സ്ഥലം ഉടമയ്ക്ക് മരങ്ങൾ  സോഷ്യൽ ഫോറസ്ട്രി ഓഫീസിൻ്റെ അനുമതിയോടെ ആവശ്യാനുസരണം മുറിച്ച് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യാം.

  അവസാന തീയതി ജൂണ്‍ 20.  വിശദവിവരങ്ങള്‍ക്ക് കൊമ്മാടി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് 0477-2246034,  ആലപ്പുഴ റെയിഞ്ച് ഓഫീസ്  ഫോറസ്റ്റ് ഓഫീസ്  8547603709,  ചെങ്ങന്നൂര്‍
റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്  8281004595.

Prajeesh N K MADAPPALLY