മോ​ശം കാ​ലാ​വ​സ്ഥ: ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള മൂ​ന്ന് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി

ക​ന​ത്ത മ​ഴ മൂ​ലം വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

മോ​ശം കാ​ലാ​വ​സ്ഥ: ക​രി​പ്പൂ​രി​ല്‍ നി​ന്നു​ള്ള മൂ​ന്ന് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി
three-flights-from-karipur-canceled

കോ​ഴി​ക്കോ​ട്: മോ​ശം കാ​ലാ​വ​സ്ഥ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​പ്പൂ​രി​ൽ നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള മൂ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി 8.25ന് ​ക​രി​പ്പൂ​രി​ൽ നി​ന്ന് റി​യാ​ദി​ലേ​ക്കു​ള്ള സ​ർ​വീ​സും രാ​ത്രി 10.05ന് ​ക​രി​പ്പൂ​രി​ൽ നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള സ​ർ​വീ​സും രാ​ത്രി 11.10ന് ​മ​സ്ക​റ്റി​ലേ​ക്കു​ള്ള സ​ർ​വീ​സു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മം​ഗ​ളൂ​രു​വി​ല്‍ ലാ​ന്‍​ഡ് ചെ​യ്ത ദോ​ഹ - കോ​ഴി​ക്കോ​ട് വി​മാ​നം കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ടു.ക​ന​ത്ത മ​ഴ മൂ​ലം വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ക​രി​പ്പൂ​രി​ൽ നി​ന്ന് അ​ബു​ദാ​ബി, മ​സ്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ബു​ധ​നാ​ഴ്ച രാ​ത്രി പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യി​രു​ന്നു.നേ​ര​ത്തെ ക​രി​പ്പൂ​രി​ല്‍ നി​ന്നും ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ യാ​ത്ര പു​റ​പ്പെ​ടാ​ന്‍ വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യി​രു​ന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.