ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് പാനൽ: അപേക്ഷ ക്ഷണിച്ചു
എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ റേഡിയോളജി വിഭാഗത്തിൽ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് പാനൽ രൂപീകരിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ഒക്ടോബർ 24ന് വൈകിട്ട് അഞ്ചിന് മുമ്പായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0484-2386000.


