ഡെപ്യൂട്ടേഷൻ നിയമനം
Job
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ജൂൺ 1 മുതൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥർ ഏപ്രിൽ 10 നകം ഉചിത മാർഗ്ഗേന അപേക്ഷ സമർപ്പിക്കണം. സ്പെഷ്യൽ സെക്രട്ടറി, റവന്യൂ (ദേവസ്വം (A)) വകുപ്പ്, റൂം നം. 505, അഞ്ചാം നില, അനക്സ് 2, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. ഇ-മെയിൽ: [email protected].