ഇലക്ട്രീഷ്യന്‍ നിയമനം

Jul 5, 2026
ഇലക്ട്രീഷ്യന്‍ നിയമനം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും വയര്‍മാന്‍ ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വയര്‍മാന്‍ അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ആയി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 8ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0472-2802262