സംസ്കൃത സർവ്വകലാശാലയിൽ അഡ്മിഷൻ
കാലടി സംസ്കൃത സർവ്വകലാശാലയിൽ പി.ജി / പി.ജി. ഡിപ്ളോമ സ്പോട്ട് അഡ്മിഷൻ, സ്പെഷ്യൽ അലോട്ട്മെന്റ് അഡ്മിഷൻ എന്നിവ നടക്കുന്നു. 1. സംസ്കൃത സർവകലാശാലയിൽ പി. ജി. / പി. ജി. ഡിപ്ളോമ: സ്പോട്ട് അഡ്‌മിഷൻ ജൂലൈ ആറിന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പി. ജി. / പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ ആറിന് രാവിലെ 10ന് സ്‌പോട്ട് അഡ്‌മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. 2. സംസ്‌കൃത സർവകലാശാലയിൽ പി. ജി. / പി. ജി. ഡിപ്ലോമ: സ്പെഷ്യൽ അലോട്ട്മെന്റ് അഡ്മിഷൻ ജൂലൈ എട്ടിന് കാലടി മുഖ്യകാമ്പസിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി കാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലുമുള്ള പി. ജി. / പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സ്പെഷ്യൽ കാറ്റഗറി സീറ്റുകളിലേയ്ക്ക് ജൂലൈ എട്ടിന് രാവിലെ 10ന് കാലടി മുഖ്യകാമ്പസിൽ സ്പെഷ്യൽ അലോട്ട്മെന്റ് അഡ്‌മിഷൻ നടത്തുന്നു. അന്ധർ, ഭിന്നശേഷി, അനാഥർ, സ്പോർട്‌സ്, എൻ സി സി, എൻ എസ് എസ്, കലാതിലകം, കലാപ്രതിഭ, വിമുക്തഭടൻ, കാശ്മീരി അഭയാർത്ഥികൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ കേരളീയരുടെ പിൻതലമുറക്കാർ എന്നീ വിഭാഗക്കാരാണ് സ്പെഷ്യൽ കാറ്റഗറിയിൽ ഉൾപ്പെടുന്നത്. സ്പെഷ്യൽ അലോട്ട്മെന്റിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ അപേക്ഷകർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.


