പി.ജി. നഴ്സിംഗ് കോഴ്സ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേയ്ക്കുള്ള 2026- 27 അധ്യയന വർഷത്തെ പി.ജി. നഴ്സിംഗ് (എം.എസ്‌സി. നഴ്സിംഗ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.cee.kerala.gov.in ലെ 'PG Nursing 2026-Online Application' ലിങ്ക് മുഖേന ജൂലൈ 10ന് 11.59 PM വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.


