ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്ത് പരിശീലന പ്രോഗ്രാമിലേക്ക് ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി.) മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ (രാജസ്ഥാന്‍, അല്‍വാര്‍) ആണ് മൂന്നുമാസം ദൈര്‍ഘ്യമുള്ള ഡി.ജി.എഫ്.എ.എസ്.എല്‍.ഐ. അംഗീകാരമുള്ള പ്രോഗ്രാം നടത്തുന്നത്.
അസോസിയേറ്റ് ഫെലോ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്ത് (എ.എഫ്.ഐ.എച്ച്.) സര്‍ട്ടിഫിക്കറ്റിലേക്ക് നയിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഹെല്‍ത്ത് പരിശീലന പ്രോഗ്രാമിലേക്ക് ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. അപകടസാധ്യത നിറഞ്ഞ വ്യവസായികമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക്, ഡയറക്ടറേറ്റ് ജനറല്‍ ഫാക്ടറി അഡൈ്വസ് സര്‍വീസ് ആന്‍ഡ് ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് (ഡി.ജി.എഫ്.എ.എസ്.എല്‍.ഐ.) നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ബന്ധിത യോഗ്യതയാണ് എ.എഫ്.ഐ.എച്ച്.എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ.എസ്.ഐ.സി.) മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റല്‍ (രാജസ്ഥാന്‍, അല്‍വാര്‍) ആണ് മൂന്നുമാസം ദൈര്‍ഘ്യമുള്ള ഡി.ജി.എഫ്.എ.എസ്.എല്‍.ഐ. അംഗീകാരമുള്ള പ്രോഗ്രാം നടത്തുന്നത്.
പ്രോഗ്രാമിന്റെ മുഖ്യഘടകങ്ങള്‍:
ഫണ്ടമെന്റല്‍സ് ഓഫ് ഒ.എസ്.എച്ച്. (ഒക്യുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത്) പ്രാക്ടീസ്, ഒക്യുപ്പേഷണല്‍ ആന്‍ഡ് എന്‍വയണ്‍മെന്റല്‍ ഹെല്‍ത്ത്, റിസര്‍ച്ച് മെത്തഡോളജി ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിയൂട്ടറി പ്രൊവിഷന്‍സ് റിലേറ്റഡ് ടു ഒ.എസ്.എച്ച്., പ്രോജക്ട് വര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്‌സ്.