ഇന്‍ഷുറന്‍സ് ഏജന്റ് , ഫീല്‍ഡ് ഓഫീസര്‍ നിയമനം
കാസര്‍കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായ് കമ്മീഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ഡയറക്റ്റ് എജന്റ് ആയും വിവിധ വകുപ്പുകളില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നു. അപേക്ഷകര്‍ പത്താംതരം പാസായിരിക്കണം. കാസര്‍കോട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റുമാര്‍, വിമുക്ത ഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍, സ്ഥാപനങ്ങളിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍, കുടുംബശ്രീയില്‍ അംഗം ആയിട്ടുള്ളവര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ബയോഡേറ്റ മൊബൈല്‍ നമ്പര്‍ സഹിതം [email protected] എന്ന ഇ- മെയിലിലേക്കോ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കാസര്‍കോട് ഡിവിഷന്‍, കാസര്‍കോട് - 671121 വിലാസത്തിലേക്ക് അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍-04994230885.


