പ്ലോട്ടുകൾ ലേലത്തിന്
കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്റെ എറണാകുളം ഡിവിഷന് കീഴിലുള്ള തൃക്കാക്കര സാറ്റലൈറ്റ് ടൗൺഷിപ്പിലെ രണ്ട് പ്ലോട്ടുകൾ പരസ്യലേലത്തിലൂടെ വിൽക്കുന്നു. സർവേ നമ്പർ 270/2-ൽ ഉൾപ്പെട്ട 4.29 സെന്റും 0.86 സെന്റും വിസ്തീർണമുള്ള ഡ്രൈ ലാൻഡ് വിഭാഗത്തിലുള്ള പ്ലോട്ടുകളാണ് ലേലം ചെയ്യുന്നത്. നവംബർ 18ന് രാവിലെ 11.30ന് എറണാകുളം റവന്യൂ ടവറിലുള്ള കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് ഡിവിഷൻ ഓഫീസിലാണ് ലേലം നടക്കുക. ലേലത്തിൽ പങ്കെടുക്കാൻ 50,000 രൂപ നിരതദ്രവ്യമായി അടയ്ക്കണം. ലേലവുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മറ്റ് വിവരങ്ങളും അറിയാൻ എറണാകുളം ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2369059.


