ജൂനിയർ എക്‌സിക്യൂട്ടീവ് ഒഴിവ്
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ ഫണ്ടിംഗ് വിഭാഗത്തിൽ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേൺഷിപ്പിനു അവസരം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, എൻ.ജി.ഒ, സി.എസ്.ആർ പ്രോജക്റ്റുകൾ എന്നിവയിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് മികച്ച കമ്മ്യൂണിക്കേഷൻ സ്‌കില്ലും എം.എസ് ഓഫീസ് കൈകാര്യം ചെയ്യാനുള്ള അറിവും ഉണ്ടായിരിക്കണം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താൽപര്യമുള്ളവർക് (https://sl1nk.com/fundingasap) എന്ന ലിങ്ക് വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15.


