ജോലി ഒഴിവ്
കരാര്‍ നിയമനം
പി ഐ യു ഇടുക്കി ജില്ലാ കാര്യാലയത്തിലേക്ക് കരാറടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്‍മാരെ നിയമിക്കുന്നു. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്ന് വിരമിച്ച അക്കൗണ്ടന്റ് അല്ലെങ്കില്‍ പിഡബ്ല്യൂഡി അല്ലെങ്കില്‍ ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫെബ്രുവരി 11 ന് 5 മണിക്ക് മുന്‍പായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി ഐ യു. ജില്ലാ പഞ്ചായത്ത് കാര്യാലയം, കുയിലിമല, പൈനാവ് - 685603 ([email protected] സമര്‍പ്പിക്കണം. ഫോണ്‍: 04862 291797.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുര്‍വേദ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി: 2026 ജനുവരി 31ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 14700 രൂപ. അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 12ന് രാവിലെ 11ന് ആശ്രാമം ഡി.പി.എം.എസ്.യു, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.nam.kerala.gov.in ഫോണ്‍: 0474 2082261.
നിയമനം
നാഷണല്‍ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ആര്‍.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ അംഗീകൃത എം.എസ്.സി സൈക്കോളജി. പ്രായപരിധി: 2026 ജനുവരി 31ന് 40 വയസ് കവിയരുത്. അപേക്ഷയോടൊപ്പം ജനനതീയതി, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ആശ്രാമം, കൊല്ലം-691002 വിലാസത്തില്‍ ഫെബ്രുവരി 10നകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2082261.
കെയര്‍ടേക്കറെ ആവശ്യമുണ്ട്
ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് കെയര്‍ടേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ള വിമുക്തഭടന്മാര്‍ ഫെബ്രുവരി ഒമ്പതിന് മുന്‍പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ, നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ല സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0477-2245673. ഇമെയില്‍ : [email protected]


