ഓപ്പറേഷന്‍ തൂഫാന്‍: 55 പേരെ അറസ്റ്റ് ചെയ്തു: എം.ഡി.എം.എ.-യും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു.

Jul 1, 2026
ഓപ്പറേഷന്‍ തൂഫാന്‍: 55 പേരെ അറസ്റ്റ് ചെയ്തു:  എം.ഡി.എം.എ.-യും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 55 പേര്‍ അറസ്റ്റിലായി. 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് 10 കേസുകളും കൊമേഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും സ്മാള്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 12 കേസുകളും 27 NDPS Act പ്രകാരം 27 കേസുകളും കൂടാതെ കോപ്റ്റ(COTPA) പ്രകാരം 27 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 84.011 ഗ്രാം എം.ഡി.എം.എയും 3.667 കി.ഗ്രാം കഞ്ചാവും 161 ഗ്രാം ഹെറോയിനും 251 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 5260 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 5634 അറസ്റ്റുകള്‍ നടന്നു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 147 ബോധവല്‍ക്കരണ ക്ലാസുകളും നാല് കൗണ്‍സിലിങ്ങുകളും നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവല്‍ക്കരണ ക്ലാസ്സുകളുടെ എണ്ണം 5881 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 275 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5040 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.