കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംഗ്; പതിനൊന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി

കോഴിക്കോട്: മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്തതിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി.കോളജ് ഹോസ്റ്റലിലാണ് റാഗിംഗ് നടന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ പൊലീസിന് റിപ്പോർട്ട് നൽകി.