സംസ്ഥാനത്ത് സ്വർണക്കുതിപ്പ് തുടരുന്നു
സ്വര്‍ണവില പവന് 72,720 രൂപ

കൊച്ചി : സംസ്ഥാനത്ത് ജൂൺ മാസാദ്യ സ്വർണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,090 രൂപയിലും പവന് 72,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ വർധിച്ച് 7,455 രൂപയിലെത്തി.ഒരാഴ്ചത്തെ ചാഞ്ചാട്ടത്തിനൊടുവിൽ മാസാവസാന ദിനമായ ശനിയാഴ്ച മാറ്റമില്ലാതെ തുടർന്ന ശേഷമാണ് തിങ്കളാഴ്ച മുതൽ വില കൂടാൻ തുടങ്ങിയത്. തിങ്കളാഴ്ച രണ്ടുതവണയായി ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കൂടിയിരുന്നു. പവന് രാവിലെ 240 രൂപയും ഉച്ചയ്ക്ക് 880 രൂപയുമാണ് വർധിച്ചത്. പിന്നാലെ, ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഇതോടെ, കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില 1,360 രൂപയോളമാണ് വർധിച്ചത്.