കടല്‍ തീരത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കുക: കണ്ണൂർ ജില്ലാ കളക്ടർ 

May 24, 2025
കടല്‍ തീരത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കുക: കണ്ണൂർ ജില്ലാ കളക്ടർ 

കണ്ണൂർ: കൊച്ചിയില്‍ നിന്ന് 38 മൈല്‍ വടക്കായി കപ്പലില്‍ നിന്ന്  ഓയില്‍ കണ്ടെയ്‌നറുകള്‍ കടലിൽ പതിച്ചിട്ടുണ്ട്. 

എട്ടോളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണതില്‍ ചിലതില്‍ അപകടമുണ്ടാക്കുന്ന വസ്തുക്കള്‍ ഉള്ളതിനാല്‍ കടല്‍ തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കുക. 

കണ്ടെയ്‌നറുകള്‍ കരക്ക് അടിയുകയാണെങ്കില്‍ യാതൊരു കാരണവശാലും എടുക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.