അറിയിപ്പുകൾ

Feb 12, 2026
അറിയിപ്പുകൾ

പ്രവാസി പരാതി പരിഹാര സമിതി യോഗം മാറ്റി

ഫെബ്രുവരി 12ന് വൈകീട്ട് നാലിന് സബ് കലക്ടറുടെ ചേംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം 16ന് വൈകീട്ട് മൂന്നിലേക്ക് മാറ്റി. യോഗത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ 14ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. പരാതികള്‍ കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാലായോ ഇ-മെയിലായോ സമര്‍പ്പിക്കാം. വിലാസം: കണ്‍വീനര്‍, ജില്ലാതല പ്രവാസി പരിഹാര സമിതി, ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവില്‍ സ്റ്റേഷന്‍ പി.ഒ, കോഴിക്കോട് -673020, ഇ-മെയില്‍: [email protected], ഫോണ്‍: 0495 2371799, 2371916.

തെരുവ് കച്ചവടക്കാര്‍ക്ക് ധനസഹായം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഒ.ബി.സി വിഭാഗത്തിലെ തെരുവ് കച്ചവടക്കാര്‍ക്ക് മൊബൈല്‍ സ്ട്രീറ്റ് വെന്‍ഡിങ് കാര്‍ട്ട് വാങ്ങുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 10) വൈകീട്ട് അഞ്ചിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനാകും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയാകും. വായ്പാവിതരണം അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ നിര്‍വഹിക്കും.

പുനര്‍ലേലം

കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കോഴിക്കോട് സിറ്റി ജില്ലാ സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചതും ഡിപ്പാര്‍ട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ 10 വകുപ്പുതല വാഹനങ്ങള്‍ ഫെബ്രുവരി 11ന് രാവിലെ 11 മുതല്‍ 4.30 വരെ എം.എസ്.ടി.എസ് ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി പുനര്‍ലേലം ചെയ്യും. ഫോണ്‍: 0495 2722673.

 

വനിതാ കമീഷന്‍ സിറ്റിങ് ഇന്ന്

കേരള വനിതാ കമീഷന്‍ ജില്ലാതല സിറ്റിങ് ഇന്ന് (ഫെബ്രുവരി 10) രാവിലെ 10ന് എരഞ്ഞിപ്പാലം കെ.ടി.ഡി സൊസൈറ്റി ഹാളില്‍ നടക്കും. 

ഒപ്‌റ്റോമെട്രി ട്യൂട്ടര്‍ ടെക്‌നീഷ്യന്‍

ജില്ലയില്‍ ബി.എസ്.സി ഒപ്‌റ്റോമെട്രി ട്യൂട്ടര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: എം.എസ്.സി ഒപ്‌റ്റോമെട്രി, മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 21-41.
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 17ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 13ന് കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐയില്‍  നടക്കുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേളയോടനുബന്ധിച്ച് വിവിധ സെക്ടറുകളില്‍ അപ്രന്റീസ് പരിശീലനത്തിന് അവസരം. മേളയില്‍ പങ്കെടുക്കാന്‍ ജില്ലയിലെ സര്‍ക്കാര്‍, എസ്.സി.ഡി.ഡി, പ്രൈവറ്റ് ഐ.ടി.ഐകളില്‍നിന്ന് ഐ.ടി.ഐ പാസായവര്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പോര്‍ട്ടല്‍ വഴി (apprenticeshipindia.gov.in) രജിസ്റ്റര്‍ ചെയ്യണം. മേളയില്‍ പങ്കെടുക്കുന്ന തൊഴില്‍ സ്ഥാപനമേധാവികള്‍ സ്ഥാപനത്തെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് കോഴിക്കോട് ആര്‍.ഐ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2370289, 9846942202, 7012911511.

Prajeesh N K MADAPPALLY