നാലാമത് 'വയനാട് ചുരം ചാലഞ്ച്' സെെക്ലിംഗ് മത്സരം നാളെ
വയനാട് ലക്കിടിയിലെ ബർസാത്തി റാഞ്ചസ് റിസോർടിൽ സമാപന ചടങ്ങും പുരസ്കാര വിതരണവും നടക്കും
 
                                    കോഴിക്കോട്: കാലിക്കറ്റ് ബെെക്കേർസ് ക്ലബിന്റെ നേതൃത്വത്തിൽ നാലാമത് 'വയനാട് ചുരം ചാലഞ്ച്' സെെക്ലിംഗ് മത്സരം നാളെ നടക്കും. രാവിലെ ആറിന് എരഞ്ഞിപ്പാലം സെെലം കാമ്പസിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന സെെക്ലിംഗ് വയനാട് ഗേറ്റിൽ അവസാനിക്കും. തുടർന്ന് വയനാട് ലക്കിടിയിലെ ബർസാത്തി റാഞ്ചസ് റിസോർടിൽ സമാപന ചടങ്ങും പുരസ്കാര വിതരണവും നടക്കും. എലെെറ്റ്, മാസ്റ്റേർസ്, വുമൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രെെസാണ് സമ്മാനം. കഴിഞ്ഞ സീസണുകളിൽ 300 ലധികം മത്സരാർത്ഥികളാണ് പങ്കെടുത്തത്. ഇത്തവണ 100 ഓളം മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ദീപക് പി.ബി, റിയാസ്, മുഹമ്മദ് ഫാസിൽ വി.വി എന്നിവർ പങ്കെടുത്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            