സ്കൂൾ അഗ്രി ഫെസ്റ്റ് 2024-ൽ മികച്ച കുട്ടി കർഷകയ്ക്കുള്ള പുരസ്ക്കാരം അഞ്ജനയ്ക്ക്
2501 രൂപയും ട്രോഫിയും അടങ്ങുന്ന അവാർഡ് മന്ത്രി പി.പ്രസാദ് 17 ന് എസ്.എൽ.പുരം ഗാന്ധി സേവാ ഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ അഞ്ജനയ്ക്ക് സമ്മാനിക്കും

തുറവൂർ: സ്കൂൾ അഗ്രി ഫെസ്റ്റ് 2024-ൽ മികച്ച കുട്ടി കർഷകയ്ക്കുള്ള പുരസ്ക്കാരത്തിന് വളമംഗലം എസ്.സി.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ടി.എസ്.അഞ്ജന അർഹയായി. 2501 രൂപയും ട്രോഫിയും അടങ്ങുന്ന അവാർഡ് മന്ത്രി പി.പ്രസാദ് 17 ന് എസ്.എൽ.പുരം ഗാന്ധി സേവാ ഗ്രാമത്തിൽ നടക്കുന്ന ചടങ്ങിൽ അഞ്ജനയ്ക്ക് സമ്മാനിക്കും. അഞ്ജനയേയും പിന്തുണയേകിയ അദ്ധ്യാപിക മാലിനിയേയും സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. സ്കൂൾ മാനേജർ കെ.എസ്. സുരേഷ്‌കുമാർ, ഹെഡ്മിസ്ട്രസ് സുജ യു. നായർ, പി.ടി.എ പ്രസിഡന്റ് ആർ.സജീവ് എന്നിവർ സംസാരിച്ചു.