സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍
2024 മെയ് നാലിന് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് സെലക്‍ഷന്‍ നടത്തും

മലപ്പുറം : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയില്‍ കോട്ടപ്പടി ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2024 മെയ് നാലിന് മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വെച്ച് സെലക്‍ഷന്‍ നടത്തും. 2011, 2012, 2013, 2014 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്‍ഷനില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള കുട്ടികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം അന്നേ ദിവസം രാവിലെ എട്ടു മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.