റെസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ നിയമനം

കരാര്‍ അടിസ്ഥാനത്തിലാകും നിയമനം

Jun 11, 2024
റെസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ നിയമനം
appointment-of-residential-tutor

ഇടുക്കി  : പീരുമേട് സർക്കാർ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലേക്കും ( പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രം ) ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 7 പ്രീമെട്രിക് ഹോസ്റ്റലുകളിലേക്കും 2024-25 അധ്യയന വര്‍ഷം താമസിച്ച് രാത്രികാല പഠന മേല്‍നോട്ടം വഹിക്കുന്നതിന് റെസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ബിരുദവും , ബി.എഡും യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം.ഒഴിവുകളുടെ എണ്ണം, വെളള പേപ്പറില്‍ ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ , ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാം നില കുയിലിമല, പൈനാവ്.പി.ഒ ഇടുക്കി എന്ന മേല്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി ജൂണ്‍ 20 പകല്‍ 5 മണി . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.