ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റിസ്: വാക്ക് ഇൻ ഇന്റർവ്യു ഒക്ടോബർ 7ന്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റിസിനെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ ബ്രാഞ്ച് ബിടെക് യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 28 വയസ്. പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ. ഒരു വർഷമാണ് പരിശീലന കാലയളവ്. താത്പര്യള്ളവർ തിരിച്ചറിയൽ രേഖ, ഫോട്ടോ, ബയോഡേറ്റ, ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ 7 ന് രാവിലെ 11 മണിക്ക് ബോർഡിന്റെ തിരുവനന്തപുരം മേഖല ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2318154 വെബ്‌സൈറ്റ്: kspcb.kerala.gov.in


