തൊഴിലവസരങ്ങൾ

Oct 4, 2026
തൊഴിലവസരങ്ങൾ

 എറണാകുളത്തെ വിവിധ സർക്കാർ ആശുപത്രികളിൽ താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നതിന് ഒക്ടോബർ 16 രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയങ്ങളിൽ ഡിപ്ലോമ/ ബി.ടെക്/ എംടെക്/ എം.സി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35 വയസ്. താത്പര്യമുള്ളവർ ബയോഡാറ്റ, രേഖകളുടെ അസ്സലും പകർപ്പും സഹിതം എറണാകുളം ജനറൽ ഹോസ്പിറ്റൽ കോമ്പൗണ്ടിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ ഹാജരാകണം. ബയോഡാറ്റ, രേഖകളുടെ പകർപ്പുകൾ എന്നിവ ഒക്ടോബർ 14 ന് മുൻപ് [email protected] ൽ അയയ്ക്കണം. വിവരങ്ങൾക്ക്: 9495998970.

 വെറ്ററിനറി ഡോക്ടർ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കി വരുന്ന 'മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്കും വെറ്ററിനറി ഡോക്ടർ ആയി ജോലി ചെയ്യുവാൻ താല്പര്യമുള്ള വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 06 ന് രാവിലെ 11നും 12നും ഇടയിൽ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആലുവ നേതാജി റോഡ് ഐ സി ഡി പി ക്യാമ്പസ്സിലെ ജില്ല മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകേണ്ടതാണ് എന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഒക്ടോബർ 06 ന് ഉച്ചയ്ക്ക് 2ന് മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലെ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്കും വാക് ഇൻ ഇന്റർവ്യൂ ആലുവ നേതാജി റോഡ് ഐ സി ഡി പി ക്യാമ്പസ്സിലെ ജില്ല മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്നതാണ്. മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ശാരീരികക്ഷമതയുള്ളതും വാഹനമോടിക്കാൻ നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.