ഒൻപതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പ്രതിവർഷം 12000 രൂപ.....! എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വർഷം 12000 രൂപ എന്ന ക്രമത്തിൽ ഒൻപതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ആകെ 48000 രൂപ വരെ ലഭിക്കുന്നതാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം താഴ്ന്ന വരുമാനക്കാരായ മിടുക്കരായ വിദ്യാർത്ഥിക്കായി നടപ്പിലാക്കുന്ന നാഷണൽ മിൻസ് കം മെരിറ്റ് സ്കോളർഷിപ്പ് യോഗ്യത പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഇപ്പോൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നതും , ഏഴാം ക്ലാസ്സിൽ 55% ( എസ് സി- എസ് ടി ക്ക് 50%) ത്തിൽ കുറയാതെ മാർക്കുള്ള ഗവണ്മെന്റ് / എയിഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് യോഗ്യതപരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 3.5 ലക്ഷത്തിൽ കവിയാൻ പാടുള്ളതല്ല.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വർഷം 12000 രൂപ എന്ന ക്രമത്തിൽ ഒൻപതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ആകെ 48000 രൂപ വരെ ലഭിക്കുന്നതാണ്.യോഗ്യത നേടിയ വിദ്യാർത്ഥികൾ തുടർന്നുള്ള വർഷങ്ങളിൽ സ്കോളർഷിപ്പ് തുടർന്നും ലഭിക്കുന്നതിന് വർഷാ വർഷം പുതുക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖ കൾ ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് ( sc - st ക്ക് )
ബാങ്ക് പാസ്ബുക്ക് , ഫോട്ടോ എന്നിവയാണ്. വരുമാനം 3.5 ലക്ഷം കവിയാൻ പാടുള്ളതല്ല.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 30 ത്.സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുന്നതിന് അടുത്തുള്ള അക്ഷയ കേന്ദ്രം സമീപിക്കുക


