രാഷ്ട്രപതിയുടെ എ.ഡി.സി പദവിയിലെത്തുന്ന കരസേനയിലെ ആദ്യ വനിതാ ഓഫീസറായി മേജർ നവ്യാ ഷെഖാവത്ത്

Sep 3, 2026
രാഷ്ട്രപതിയുടെ എ.ഡി.സി പദവിയിലെത്തുന്ന കരസേനയിലെ  ആദ്യ   വനിതാ ഓഫീസറായി മേജർ നവ്യാ ഷെഖാവത്ത്
MAJ NAVYA SHEKHAVAT

ന്യൂ ദൽഹി :ഇന്ത്യൻ രാഷ്ട്രപതിയുടെ എ.ഡി.സി പദവിയി ലെത്തുന്ന കരസേനയിലെ ആദ്യത്തെ വനിതാ ഓഫീസറായി മേജർ നവ്യാ ഷെഖാവത്ത് ചരിത്രം കുറിച്ചിരിക്കുന്നു . ഇന്ത്യൻ പ്രസിഡന്റ്  ദ്രൗപദി മുർമുവിനൊപ്പം ഇനി എല്ലാ പ്രധാന ഔദ്യോഗിക പരിപാടികളിലും ഈ പെൺകരുത്തുമുണ്ടാകും. 

വളരെ കഠിനമായ സി.ഡി.എസ് പരീക്ഷയും ചെന്നൈയിലെ OTA-യിലെ പരിശീലനവും പൂർത്തിയാക്കി 2021-ലാണ് അവർ ആർമി സർവീസ് കോർപ്സിൽ സേവനം ആരംഭിക്കുന്നത്.

 അഞ്ച് വർഷത്തെ മികച്ച സേവന മികവിലൂടെ മേജറായി സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് 2026 ജൂലൈയിലാണ് ഈ ചരിത്ര നേട്ടം അവരെ തേടിയെത്തുന്നത്.

കഠിനധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ദേശസ്നേഹത്തിന്റെയും യഥാർത്ഥ പ്രതീകമാണ് ഷെഖാവത്തിന്റെ ഈ യാത്ര. 

ഏതൊരു പൗരനും, പ്രത്യേകിച്ച് വരും തലമുറയ്ക്ക് തീർച്ചയായും ഇതൊരു വലിയ പ്രചോദനമാണ്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.