ഓണം ബമ്പർ 30 കോടി രൂപ നേടിയ ഭാഗ്യവാൻ ടിപ്പർ ലോറി ഡ്രൈവർ മനു
ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൊകേരി സ്വദേശിയായ മനുവിന് ലഭിച്ചു. ടിപ്പർ ലോറി ഡ്രൈവറായ മനു, മട്ടന്നൂർ വഴി ലോഡുമായി വരുന്ന യാത്രയ്ക്കിടെയാണ് സമ്മാനാർഹമായ ടിക്കറ്റ് സ്വന്തമാക്കിയത്. ഒരു ദിവസം കഴിഞ്ഞെത്രെ വണ്ടിയിൽ നിന്നും ടിക്കറ്റ് എടുത്ത് പരിശോധിച്ചത്, അതിനാലാണ് വിവരമറിയാൻ വൈകിയത്, എന്ന് മനു പറഞ്ഞു. സമ്മാനവിവരം പുറത്തുവന്നതോടെ മനുവിന്റെ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ വൻ ജനസമൂഹമാണ് ഒഴുകിയെത്തിയത്. വലിയ ആഘോഷാന്തരീക്ഷമാണ് പ്രദേശത്ത് നിലനിൽക്കുന്നത്. സമ്മാനാർഹമായ ഭാഗ്യക്കുറി ടിക്കറ്റ് കാനറാ ബാങ്കിന്റെ വട്ടോളി ശാഖയിൽ മാനേജർ പ്രവീൺ വട്ടോളിയെ നേരിട്ടേൽപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.


