തീയതി ദീർഘിപ്പിച്ചു

ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിയ്ക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 19 വരെ ദീർഘിപ്പിച്ചു.

Sep 17, 2026
തീയതി ദീർഘിപ്പിച്ചു

2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിയ്ക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 19 വരെ ദീർഘിപ്പിച്ചു. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. പൊതുവിഭാഗം/SEBC അപേക്ഷകർക്ക് 1,000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷാഫീസ് ഓൺലൈനായി അടയ്‌ക്കണം. ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിങ് കോഴ്‌സിന്റെ അഡ്മിഷൻ നടപടികൾ താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്. ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പി ഡിപ്ലോമ കോഴ്‌സുകൾക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. സംവരണാനുകൂല്യങ്ങൾ, ശാരീരിക യോഗ്യത, സീറ്റുകളുടെ വിശദാംശങ്ങൾ എന്നിവ പ്രോസ്‌പെക്ടസിൽ ലഭ്യം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560362, 2560363, 2560364, 2560327.

Prajeesh N K MADAPPALLY