സൗജന്യ പി.എസ്.സി കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു
ആറു മാസമാണ് പരിശീലനം. അവസാനതീയതി : ജൂൺ 20
കാഞ്ഞിരപ്പള്ളി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലനകേന്ദ്രത്തിൽ ജൂലായ് ഒന്നിന് ആരംഭിക്കുന്ന സൗജന്യ പി.എസ്.സി കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. പരിശീലനം തികച്ചും സൗജന്യം. ഒരു റെഗുലർ ബാച്ചും ഒരു ഹോളിഡേ ബാച്ചുമുണ്ട്. ആറു മാസമാണ് പരിശീലനം. ഉദ്യോഗാർത്ഥികൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട 18 വയസ് തികഞ്ഞവരും എസ്.എസ്.എൽ.സിയോ, ഉയർന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അവസാനതീയതി : ജൂൺ 20. വിലാസം : പ്രിൻസിപ്പൽ സി.സി എം.വൈ, നൈനാർ പള്ളി ബിൽഡിംഗ്, കാഞ്ഞിരപ്പള്ളി പി.ഒ. 68650. ഫോൺ : 9048345123, 9496223724 ,9947066889 ,04828202069.
What's Your Reaction?