അരങ്ങ് 2024ന്റെ മതിലകം മാള ബ്ലോക്ക് തല ക്ലസ്റ്റർ പരിപാടിക്ക് സമാപനമായി
ഏറ്റവും കൂടുതൽ പോയിന്റുകളോടെ (104 പോയിന്റ്) കയ്പമംഗലം സി.ഡി.എസ് ഓവറാൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി

കൊടുങ്ങല്ലൂർ : കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ കലാമേളയായ അരങ്ങ് 2024ന്റെ മതിലകം മാള ബ്ലോക്ക് തല ക്ലസ്റ്റർ പരിപാടിക്ക് സമാപനമായി. സമ്മേളനം ചലച്ചിത്ര സീരിയൽ താരം ഇഷാനി ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ സി.ഡി.എസ് ഒന്ന് ചെയർപേഴ്‌സൺ ശ്രീദേവി തിലകൻ അദ്ധ്യക്ഷയായി. വിവിധ കലാ മത്സരങ്ങളുടെ സമ്മാനദാനം നടന്നു. ഏറ്റവും കൂടുതൽ പോയിന്റുകളോടെ (104 പോയിന്റ്) കയ്പമംഗലം സി.ഡി.എസ് ഓവറാൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി