ട്രോളിങ് നിരോധനം ഞായറാഴ്ച അര്ധരാത്രി മുതല് നിലവില് വരും
കരയിലും കടലിലും നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകള് ഫിഷറീസ് വകുപ്പ് നേരത്തെ നൽകിക്കഴിഞ്ഞു
ബേപ്പൂർ: ട്രോളിങ് നിരോധനം ഞായറാഴ്ച അര്ധരാത്രി മുതല് നിലവില് വരും. പതിവുപോലെ ഇത്തവണയും 52 ദിവസമാണ് നിരോധന കാലയളവ്. ആഴക്കടലിൽ മീൻപിടിത്തത്തിന് പോയിട്ടുള്ള യന്ത്രവത്കൃത ബോട്ടുകള് മിക്കതും മത്സ്യബന്ധനം അവസാനിപ്പിച്ച് ഹാർബറിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ളത് ഞായറാഴ്ച വൈകീട്ടോടെ തിരിച്ചെത്തും. കരയിലും കടലിലും നിരോധനം സംബന്ധിച്ച മുന്നറിയിപ്പുകള് ഫിഷറീസ് വകുപ്പ് നേരത്തെ നൽകിക്കഴിഞ്ഞു. ഞായറാഴ്ച അർധരാത്രിയോടെ എല്ലാ ബോട്ടുകളും ഹാർബറിൽ തിരിച്ചെത്തണമെന്നാണ് കർശന നിര്ദേശം.നിരോധന കാലയളവിൽ വലിയ ബോട്ടുകളിലെ ജി.പി.എസ്, എക്കോ സൗണ്ടർ, വയർലെസ്, തുടങ്ങിയ വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റി സുരക്ഷിതമാക്കും. വലയും മറ്റു മീൻപിടിത്ത ഉപകരണങ്ങളും ബോട്ടുകളിൽ തന്നെയുള്ള സ്റ്റോറേജുകളിലാണ് സൂക്ഷിക്കുക