ഇടിമിന്നൽ ജാഗ്രത: ഇലവീഴാപുഞ്ചിറയിലും ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് രണ്ടു ദിവസം വിലക്ക്
ജില്ലയിൽ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിലാണ് തീരുമാനം
കോട്ടയം: ജില്ലയിലെ മലയോരവിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപുഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം രണ്ടുദിവസത്തേക്ക് നിരോധിച്ചു. ജില്ലയിൽ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിലാണ് തീരുമാനം.ജൂൺ എട്ട്, ഒൻപത് തിയതികളിൽ പ്രവേശനം നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ വി. വിഗ്നേശ്വരി ഉത്തരവിട്ടു.