കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങ് 2024ന് കാസർഗോഡ് പിലിക്കോട് തുടക്കമായി
നിയമസഭാ സ്പീക്കർ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു
കാസർഗോഡ് : കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങ് 2024ന് കാസർഗോഡ് പിലിക്കോട് തുടക്കമായി. നിയമസഭാ സ്പീക്കർ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വർണ്ണാഭമായ ഘോഷയാത്രയോടെയായിരുന്നു കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങേ 2024ന് തുടക്കമായത്. കുടുംബശ്രീ ആർക്കും അവഗണിക്കാൻ കഴിയാത്ത സ്ത്രീശക്തിയാണ്. സ്ത്രീധന പീഡനത്തിനതിരെ ക്യാമ്പയിൻ കുടുംബശ്രീ ഏറ്റെടുക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.എംഎൽഎമാരായ എം രാജഗോപലന്‍, ഇ. ചന്ദ്രശേഖരന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കുടുംബശ്രീ ഗവേര്‍ണിങ് ബോഡി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി. പി ദിവ്യ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും ആയി 95 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 3500 ഓളം പേരാണ് കുടുംബശ്രീ സർഗോത്സവത്തിൽ പങ്കെടുക്കുന്നത്.