കയര്‍ തൊഴിലാളികള്‍ക്ക് അംഗത്വം പുതുക്കാന്‍ അവസരം
ഈ അവസരം പ്രയോജനപ്പെടുത്തി ഒക്ടോബര്‍ 31 നകം തങ്ങളുടെ ക്ഷേമനിധി അംഗത്വം സാധുവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്
എറണാകുളം : കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഡാറ്റാബേസ് കുറ്റമറ്റതായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങളായ കയര്‍ തൊഴിലാളികളില്‍ വിഹിതം കുടിശ്ശിക മൂലം ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തങ്ങളുടെ ക്ഷേമനിധി വിഹിതം കുടിശ്ശിക സഹിതം ഒടുക്കി അംഗത്വം പുതുക്കുന്നതിന് ഒക്ടോബര്‍ 31 വരെ സമയപരിധി നിശ്ചയിച്ച് ഇളവു നല്‍കി. ഇതനുസരിച്ച് ക്ഷേമനിധി വിഹിതം കുടിശ്ശിക ഒടുക്കി അംഗത്വം പുതുക്കുന്ന തൊഴിലാളികളെ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തി ബോര്‍ഡിന്റെ ക്ഷേമ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചിട്ടുളളതിനാല്‍ കയര്‍ തൊഴിലാളികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി ഒക്ടോബര്‍ 31 നകം തങ്ങളുടെ ക്ഷേമനിധി അംഗത്വം സാധുവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.