തൂങ്ങാംപാറ ടൂറിസം പദ്ധതി നിർമാണ ഉദ്ഘാടനം നാളെ
തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേന നടപ്പാക്കുന്ന പദ്ധതി 99.99 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുക.
തിരുവനന്തപുരം : തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജൂലൈ 24 വൈകിട്ട് 4.30 ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. തൂങ്ങാംപാറ വിൻസെൻസോ മരിയ സർനെല്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷത വഹിക്കും. വിവിധ തദ്ദേശ ഭരണ പ്രതിനിധികളും പങ്കെടുക്കും.തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേന നടപ്പാക്കുന്ന പദ്ധതി 99.99 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുക. പാറയുടെ മുകളിലേക്ക് കയറുവാനുള്ള പടവുകൾ, ശൗചാലയം, കുടിലുകൾ (Hut), പാറ മുകളിൽ അതിർത്തി സംരക്ഷണഭിത്തി, സൂചന ഫലകങ്ങൾ, പാറ മുകളിലെ തുറസ്സായ സ്‌റ്റേജ്, മഴവെള്ള സംഭരണി, പ്ലംബിംഗ് ആൻഡ് ഇലക്ട്രിഫിക്കേഷൻ, ഗോവണി, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.