മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി അപ്രന്റീസ് അഭിമുഖം
അഭിമുഖം ജൂലൈ 31ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ നടക്കും
 
                                    തിരുവനന്തപുരം : മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രന്റിസ് ഉദ്യോഗാർഥികളെ പ്രതിമാസം 17600 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ നടക്കും. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2282020
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            