ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും പ്രൗഢോജ്ജ്വല തുടക്കം
ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കത്തിച്ചു നല്‍കിയ ദീപശിഖ ദേശീയചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഏറ്റുവാങ്ങി ജാഥാക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടിന് കൈമാറി
കൂവപ്പള്ളി (കാഞ്ഞിരപ്പള്ളി): ഇന്‍ഫാം രജതജൂബിലി ദീപശിഖപ്രയാണത്തിനും വിളംബരജാഥയ്ക്കും പ്രൗഢോജ്ജ്വല തുടക്കം. ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ കബറിടത്തിങ്കല്‍ നിന്നാണ് ദക്ഷിണമേഖല വിളംബരജാഥക്കും ദീപശിഖ പ്രയാണത്തിനും തുടക്കമായത്.
ഇന്നലെ രാവിലെ കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയില്‍ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യ കാര്‍മികത്തില്‍ സമൂഹബലി അര്‍പ്പിച്ചു. വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, വിവിധ കാര്‍ഷികജില്ലകള്‍, താലൂക്കുകള്‍ എന്നിവരെ പ്രതിനിധീകരിച്ച് 24 വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
കര്‍ഷകരെ ചേര്‍ത്തുപിടിച്ച ഇത്രയും വലിയൊരു കര്‍ഷകപ്രസ്ഥാനം വേറെയില്ലെന്ന് മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധകുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ പറഞ്ഞു. തീക്ഷ്ണമായ സമര്‍പ്പണത്തോടെ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാത്ത കര്‍ഷകരുടെ ഉന്നതി മാത്രം മുന്നില്‍കണ്ടുകൊണ്ട് ഒരുമിച്ചു ചേര്‍ന്ന കര്‍ഷക സംഘടനയെന്ന നിലയില്‍ ഇന്‍ഫാമിന് അതുല്യമായ സ്ഥാനം ഭാരതത്തില്‍ തന്നെയുണ്ട്. പന്ത്രണ്ടോളം സംസ്ഥാനങ്ങളിലും കേരളത്തിലെ 13 റവന്യു ജില്ലകളിലും പടര്‍ന്നു പന്തലിച്ച വലിയ കര്‍ഷക സംഘടനയായി ഇന്‍ഫാം വളര്‍ന്നിരിക്കുന്നുവെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ കത്തിച്ചു നല്‍കിയ ദീപശിഖ ദേശീയചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഏറ്റുവാങ്ങി ജാഥാക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ടിന് കൈമാറി.
ഇന്‍ഫാം സ്ഥാപക നേതാക്കളായ അന്തരിച്ച ഫാ. മാത്യു വടക്കേമുറി, ഫാ. ആന്റണി കൊഴുവനാല്‍, എം.സി. ജോര്‍ജ്, മൊയ്തീന്‍ ഹാജി, ബേബി പെരുമാലില്‍ തുടങ്ങിയവര്‍ കാര്‍ഷിക മേഖലയ്ക്ക് ദൈവം നല്‍കിയ വരദാനങ്ങളാണെന്ന് ദേശീയ ചെയര്‍മാന്‍ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
തുടര്‍ന്ന് സംസ്ഥാനതല ദക്ഷിണമേഖല വിളംബരജാഥ പ്രയാണം ആരംഭിച്ചു. പൊന്‍കുന്നത്ത് കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെയും, പാലാ അരുണാപുരം സെന്റ് തോമസ് പള്ളി അങ്കണത്തില്‍ പാലാ കാര്‍ഷികജില്ലയുടെയും, വാഴക്കുളത്ത് കോതമംഗലം കാര്‍ഷികജില്ലയുടെയും, മുഹമ്മയില്‍ ചങ്ങനാശേരി കാര്‍ഷികജില്ലയുടെയും സ്വീകരണം നല്‍കി.
ഇന്ന് (16-12-25, ചൊവ്വ) രാവിലെ 10.30ന് തിരുവല്ല ബോധന ട്രെയിനിംഗ് സെന്ററില്‍ തിരുവല്ല കാര്‍ഷികജില്ലയുടെയും 12.30ന് പഴകുളത്ത് മാവേലിക്കര കാര്‍ഷികജില്ലയുടെയും സ്വീകരണങ്ങള്‍ക്കുശേഷം 5.30ന് കൊട്ടവിള സെന്റ് മേരീസ് കത്തീഡ്രലില്‍ പാറശാല കാര്‍ഷികജില്ലയുടെ സ്വീകരണത്തോടെ ദക്ഷിണമേഖല വിളംബരജാഥയ്ക്ക് സമാപനമാകും.
ഉത്തരമേഖലയുടെ സംസ്ഥാനതല വിളംബരജാഥയും ദീപശിഖ പ്രയാണവും കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിലെ ഫാ. ആന്റണി കൊഴുവനാലിന്റെ കബറിടത്തിങ്കല്‍ നിന്ന് ആരംഭിച്ചു. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കണ്ണൂര്‍ കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ അലക്സ് വടക്കുംതല എന്നിവര്‍ പങ്കെടുത്തു. ജാഥ താമരശേരി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാര്‍ഷികജില്ലകളിലൂടെ തലശേരിയില്‍ സമാപിക്കും.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍മാരായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, വിവിധ കാര്‍ഷികജില്ലകളുടെയും താലൂക്കുകളുടെയും ഡയറക്ടര്‍മാര്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിപാടികള്‍ക്ക് ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന്‍ അരഞ്ഞാണിപുത്തന്‍പുരയില്‍, ട്രഷറര്‍ ജെയ്സണ്‍ ജോസഫ് ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മോനിപ്പള്ളി, പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. മാത്യു പനച്ചിക്കല്‍, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ട്രഷറര്‍ ടോം ജോസ് പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ....
ഇന്‍ഫാം രജതജൂബിലി സംസ്ഥാനതല ദീപശിഖപ്രയാണത്തിനുള്ള ദീപശിഖ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്ന് തിരിതെളിച്ച് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന് കൈമാറുന്നു.


