ബിഎസ്എൻഎൽ രജത ജൂബിലി : അഞ്ച് കിലോമീറ്റർ മിനി മാരത്തോൺ ഒക്ടോബർ 19-ന്

തിരുവനന്തപുരം : 2025 ഒക്ടോബർ 07
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് കിലോമീറ്റർ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 19-ന് (ഞായറാഴ്ച) രാവിലെ 6 മണിക്ക് തിരുവനന്തപുരത്തെ ബിഎസ്എൻഎൽ കേരള സർക്കിൾ ഓഫീസിൽ നിന്ന് മാരത്തോൺ ആരംഭിക്കും. നാല് വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മിനി മാരത്തോണിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447499099, 9449014055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.