എ പി ജെ അബ്ദുൾകലാം തിരികൊളുത്തിയ സ്വപ്നങ്ങൾക്ക് തിരിയണക്കാൻ സർക്കാർ ,അക്ഷയയെ തകർക്കാൻ പുതിയ സേവന കേന്ദ്രങ്ങൾക്ക് നീക്കം ....സമരപ്രഖ്യാപനവുമായി ഫെയ്‌സ് -അക്ഷയ കൂട്ടായ്മ
22 വർഷം ,ഒരു തവണ സേവനനിരക്ക് വർദ്ധനവ് ,തകർച്ചയുടെ വക്കിൽ അക്ഷയ സംരംഭകർ ..എന്നിട്ടും കരുണയില്ലാതെ പുതിയ സേവന കേന്ദ്രങ്ങളുമായി സർക്കാർ ....സമരപ്രഖ്യാപനവുമായി സംരംഭകർ ...വഴിയാധാരമാകുന്നത് 2800 സംരംഭകരും 10000 ത്തോളം വരുന്ന ജീവനക്കാരും
തിരുവനന്തപുരം :22 വർഷം സർക്കാരിനെയും പൊതുജനത്തെയും സേവിച്ച അക്ഷയ എന്ന മഹാപ്രസ്ഥാനത്തെ തൃണവല്ഗണിച്ചുകൊണ്ട് ,പതിനയ്യായിരത്തിലധികം വരുന്ന അക്ഷയ കുടുംബത്തെ ഇല്ലായ്‌മ ചെയ്യാൻ പല വകുപ്പുകൾക്ക് സേവനകേന്ദ്രങ്ങൾ തുറന്നുകൊടുക്കാൻ ശ്രമമാരംഭിച്ചു സർക്കാർ .ഇതിനെതിരെ ഫോറം ഓഫ് അക്ഷയസെന്റർ എന്റർപ്രെണ്ണേഴ്സ് -ഫെയ്‌സ് സമരപരിപാടികളിലേക്ക് നീങ്ങുകയാണ് .സർക്കാർ ഫീസുകൾ സേവനനിരക്കുകൾ അടിക്കടി വർധിപ്പിക്കുമ്പോൾ പകച്ചു നിൽക്കുന്നത് അക്ഷയ സംരംഭകരാണ് .അക്ഷയ തുടങ്ങിയിട്ട് 22 വര്ഷം കഴിഞ്ഞു ,ഒരിക്കൽ മാത്രമാണ് സേവന നിരക്കുകൾ കൂട്ടിയത് .
എന്നാൽ സർക്കാർ സംവിധാനത്തിൽ എല്ലാ സേവനങ്ങളുടെയും നിരക്കിൽ വൻ വർദ്ധനവ് ഉണ്ടായി ..ഉദാഹരണത്തിന് പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് മുൻപ് സൗജന്യമായിരുന്നു എങ്കിൽ ഇപ്പോൾ 700 രൂപയും സർവീസ് ചാർജും അടക്കണം .
ഇതുപോലെ എല്ലാ വകുപ്പുകളിലും സേവന നിരക്കിൽ വർഷങ്ങൾ ഓരോന്ന് കഴിയുമ്പോഴും വർദ്ധനവ് ഉണ്ടായി .എന്നിട്ടും അക്ഷയ സംരംഭകർ നൽകുന്ന സേവനങ്ങൾക്ക് കാലോചിതമായി വർദ്ധനവിന് സർക്കാർ തയ്യാറാകുന്നില്ലത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ലന്ന് സംരംഭകർ ചോദിക്കുന്നു .ഫോട്ടോസ്റ്റാറ്റ് ഒരു ഏ 4 പേജിന് നാല് രൂപയാണ് ,എന്നാൽ 22 വർഷമായി അക്ഷയ നൽകുന്ന പ്രിന്റിന് മൂന്ന് രൂപയും ,സ്‌കാനിങ്ന് മൂന്ന് രൂപയുമാണ് ,സ്വകാര്യകേന്ദ്രങ്ങൾ 10 രൂപയാണ് ഓരോന്നിനും ഈടാക്കുന്നത് .ഇതുപോലെയാണ് എല്ലാ സേവനങ്ങളുടെയും കാര്യം .
ഇതിന്റെ ഇടയിലാണ് പതിനയ്യായിരത്തോളം അക്ഷയ കുടുംബംഗങ്ങളെ മറന്നുകൊണ്ട് ,22 വർഷം എല്ലാം മറന്ന് കമ്പ്യൂട്ടർ സാക്ഷരതയും ഇ ഗവെർനസും പൊതുജനത്തെ പഠിപ്പിച്ച സർക്കാരിനുവേണ്ടി നിരവധി സേവനങ്ങൾ സൗജന്യമായി ചെയ്തുകൊണ്ടിരിക്കുന്ന അക്ഷയ കേന്ദ്രങ്ങളെ അവഗണിച്ചു കൃഷി വകുപ്പും ,കുടുംബശ്രീയും സഹകരണ വകുപ്പും പൊതു സേവനകേന്ദ്രങ്ങളുമായി വരുന്നത് .
അക്ഷയ കേന്ദ്രങ്ങൾ സർക്കാർ പറയുന്ന ഫീസ് നിരക്കിലാണ് പ്രവർത്തിക്കുന്നത് .സർക്കാരിന്റെ നിരവധി പദ്ധതികൾ അക്ഷയ ഏറ്റെടുത്ത് സൗജന്യമായി ചെയ്യുന്നു .
അക്ഷയ കേന്ദ്രങ്ങളെ സമരരംഗത്തേക്ക് തള്ളിവിടുന്ന കാര്യങ്ങളാണ് സർക്കാർ വകുപ്പുകൾ ചെയ്യുന്നതെന്ന് സംരംഭകർ പറയുന്നു .22 വർഷമായി വകുപ്പുകളിലെ അഴിമതി തടയുന്നതിന് നിസ്വാർത്ഥമായ സേവനം നൽകുന്ന അക്ഷയ പ്രസ്ഥാനത്തെ ഇല്ലാതാക്കുവാൻ ആരുശ്രമിച്ചാലും വിജയിക്കുകയില്ലന്നും സംരംഭകർ പറയുന്നു .അക്ഷയ കേന്ദ്രങ്ങൾക്കുള്ള എല്ലാ ചിലവുകളും സംരംഭകൻ തന്നെയാണ് വഹിക്കുന്നത് എന്നിരിക്കെ സർക്കാർ വിവിധ വകുപ്പുകൾ വഴി തുടങ്ങുന്ന സേവനകേന്ദ്രങ്ങൾക്ക് വൻ തുക മുടക്കേണ്ടിവരുന്നു എന്നതും വിരോധാഭാസമാണ് .സർക്കാർ പണമില്ലാതെ വലയുമ്പോഴാണ് കൂടുതൽ ചിലവ് ഇത്തരത്തിൽ ഉണ്ടാക്കുന്നത് .അക്ഷയക്ക് കുടുംബശ്രീക്ക് നൽകുന്ന നിയമപരിരക്ഷ ഉറപ്പുവരുത്തി കൂടുതൽ പ്രഫഷണൽ ആക്കുന്നതിനുപകരം കരുണയില്ലാത്ത സമീപനമാണ് സർക്കാർ അക്ഷയ സംരംഭകരോട് ചെയ്യുന്നതെന്നും ഫെയ്‌സ് കൂട്ടായ്മ വിലയിരുത്തി .പുതിയ സേവനകേന്ദ്രങ്ങളുടെ വരവ് പാർശ്വവർത്തികളെ തിരുകികയറ്റാനുള്ള നീക്കമായാണ് സംരംഭകർ കരുതുന്നത് .
പുതുതായി വിവിധ വകുപ്പുകൾ ആരംഭിക്കാനിരിക്കുന്ന സേവനകേന്ദ്രങ്ങൾക്ക് അനുമതി നൽകാതിരിക്കുക ,അക്ഷയ സേവനങ്ങളുടെ നിരക്ക് പരിഷ്‌കരിക്കുക ,വ്യാജകേന്ദ്രങ്ങൾക്കെതിരെയുള്ള ഹൈക്കോടതി വിധി നടപ്പിലാക്കുക തുടങ്ങി എട്ടോളം ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് അക്ഷയ സംരംഭകർ സമരരംഗത്തേക്ക് ഇറങ്ങുന്നത് .
https://docs.google.com/forms/d/1BmDEQl0yqHK72I3mAhZDXlzGMe31bvMxDS6qS5l6p_I/edit പ്രിയ സംരംഭകരെ,
ബിസിനസ് രംഗത്ത് ഒരു വലിയ മാറ്റത്തിന് തുടക്കം കുറിച്ച ഓൺലൈൻ ന്യൂസ് ചാനലായ അക്ഷയ ന്യൂസ് കേരള , 2025 വർഷത്തെ കലണ്ടറും *(Rs. 25- ) എല്ലാ കാലത്തും ഉപയോഗിക്കാവുന്ന *ഡയറി നോട്സും *(*Rs.150-)* വളരെ കുറഞ്ഞ നിരക്കിൽ ജനങ്ങളിൽ എത്തിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. സംരംഭകർക്ക് ഗുണകരമായി മാറുന്ന ഈ ഡയറി നിങ്ങളുടെ സുഹൃത്തുക്കൾക്കും
പ്രമുഖ വ്യക്തികൾക്കും അതോടൊപ്പം നിങ്ങളുടെ സ്ഥിരം കസ്റ്റമർക്കും നൽകി അവരുമായിട്ടുള്ള ബന്ധം ദൃഡപെടുത്തി നല്ല വരുമാനം സംരംഭകർക്ക് ലഭ്യമാക്കുക എന്നതാണ് അക്ഷയ ന്യൂസ് കേരള ലക്ഷ്യമിടുന്നത്.
ആയതിനാൽ പ്രിയപ്പെട്ട സംരംഭകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
2025 വർഷത്തെ കലണ്ടറും , ഡയറി നോട്സും ഓർഡർ ചെയ്യുന്നതിനായി ഇതോടൊപ്പം ഉള്ള ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക
https://docs.google.com/forms/d/1BmDEQl0yqHK72I3mAhZDXlzGMe31bvMxDS6qS5l6p_I/edit