റേഷൻ കാർഡ് തരം മാറ്റൽ, അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി

ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള "Online അപേക്ഷകൾ" സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 25.12.2024 ആയി ദീർഘിപ്പിച്ചിരിക്കുന്നു. Online അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ 25.12.2024 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്.