ശബരിമല സ്വർണ്ണക്കൊള്ള: പത്മകുമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാറിനെ എസ്‌ഐടി അറസ്റ്ചോറ്ദ്യം ചെയ്തു. .ഇന്ന് കാലത്തു മുതൽ
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയായിരുന്നു. കേസിൽ അറസ്റ്റിലായ എൻ. വാസു ദേവസ്വം കമ്മീഷണറായിരിക്കെ പത്മകുമാർ പ്രസിഡൻ്റായിരുന്നു. സ്വർണ്ണക്കൊള്ളയുടെ എല്ലാ കാര്യങ്ങളും പത്മകുമാറിന് അറിവുണ്ടായിരുന്നുവെന്നാണ് എസ്ഐടിയു ടെ കണ്ടെത്തൽ.
ആറന്മുളയിലെ വീട്ടിൽ നിന്ന് പത്മകുമാർ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് നോട്ടീസ് ഒന്നും നൽകിയിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്‌ഐടി നിർദ്ദേശിച്ചത്. തുടർന്നാണ് എസ്‌ഐടി സംഘം ചോദ്യം ചെയ്യുന്നത്. എസ്പി: ശശിധരനാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്..


